അനുമോദനങ്ങൾ അറിയിച്ചു
പത്മശ്രീ പുരസ്ക്കാരം ലഭിച്ച തിരുവിതാംകൂർ രാജകുടുംബാംഗം രാജമാന്യ രാജശ്രീ അശ്വതി തിരുനാൾ സേതുലക്ഷ്മിഭായ് തമ്പുരാട്ടിയെ യോഗക്ഷേമസഭ തിരുവനന്തപുരം ജില്ല സഭാ പ്രവർത്തകർ കവടിയാർ കൊട്ടാരത്തിൽ എത്തി അനുമോദനങ്ങൾ അറിയിച്ചു. ജില്ലാ സെക്രട്ടറി ശ്രീ ജയകൃഷ്ണൻ ,ജില്ലാ ട്രഷറർ ശ്രീ ഗോവിന്ദൻ പോറ്റി, ജില്ലാ വനിതാ സഭ പ്രസിഡൻറ് ശ്രീമതി ആശാ വാസുദേവരു, വൈസ് പ്രസിഡൻ്റ് ശ്രീമതി സുവർണ്ണിനി അന്തർജ്ജനം, സെക്രട്ടറി ശ്രീമതി ബിന്ദു ശർമ്മ, ട്രഷറർ ശ്രീമതി രാജേശ്വരി, കരകുളം ഉപസഭാ സെക്രട്ടറി ശ്രീ ശിവ പ്രസാദ്, അരുവിക്കര യുവജനസഭാംഗം ശ്രീ ജിഷ്ണുപ്രസാദ് എന്നിവർ പ്രസ്തുത ചടങ്ങിൽ യോഗക്ഷേമസഭയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. അൽപ്പനേരത്തെ സൗഹൃദ സംഭാഷണത്തിൽ നാടിൻ്റെ ഇന്നത്തെ സ്ഥിതിയിലുള്ള ആശങ്കയും തമ്പുരാട്ടി സഭാപ്രവർത്തകരോട് പങ്കുവെച്ചു.
സ്വാമി വിവേകാനന്ദ പുരസ്കാർ 2024 ഫോർ ഇൻസ്പയറിങ് പേഴ്സണാലിറ്റി
ദേശീയ യുവജനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ യുവജനസഭ നൽകുന്ന സ്വാമി വിവേകാനന്ദ പുരസ്കാർ 2024 ഫോർ ഇൻസ്പയറിങ് പേഴ്സണാലിറ്റിസിന് ശ്രീ മാധവൻ മരങ്ങാട്, കല്ലൂർമഠം ഹരികുമാർ എന്നിവർക്ക് സമർപ്പിച്ചു.
ശ്രീ മാധവൻ മരങ്ങാട്: കണ്ണൂർ ജില്ലയിലെ കോറോം യുവജനസഭ പ്രവർത്തനത്തിലൂടെ യുവജനസഭ സംസ്ഥാന സെക്രട്ടറി വരെയുള്ള മികച്ച പ്രവർത്തനം. 2014- 2016 കാലയളവിൽ യുവജനസഭ സംസ്ഥാന തലത്തിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കും അതിന്റെ തുടർ പ്രവർത്തനങ്ങൾക്കും ആണ് ശ്രീ മാധവൻ മരങ്ങാടിനെ പുരസ്കാര അർഹനാക്കിയത്.
Read Moreആശ്രയ 2023
യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയുടെ ആശ്രയ 2023 ഇന്നലെ (17.12.2023) ആറ്റുകാൽ ക്ഷേത്രത്തിനടുത്തുള്ള ആനന്ദനിലയം എന്ന ഓർഫണേജിൽ വെച്ച് നടന്നു.
ഉച്ചയ്ക്ക് 2.30 മുതൽ 5.00 മണിവരെ യുവജനസഭ അംഗങ്ങൾ അവിടത്തെ കുട്ടികളോടൊപ്പം സമയം ചിലവഴിച്ചു. കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം വിവിധ കളികളും ഗ്രൂപ്പ് പ്രവർത്തനങ്ങളും യുവജനസഭയുടെ നേതൃത്വത്തിൽ അവിടെ സംഘടിപ്പിച്ചു.
16 പെൺകുട്ടികളും മുതിർന്നവരുമായി നാല്പതോളം പേരാണ് അവിടെ കഴിയുന്നത്. അവർക്ക് ആവശ്യമായ സഹായം കൈമാറിയശേഷം 5 മണിയോടെ ആശ്രയ 2023 ന് സമാപനം കുറിച്ചു.
ആശ്രയ പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി കൂടെനിന്ന നിർവാഹകസമിതി അംഗങ്ങൾക്കും ഉപസഭ ഭാരവാഹികൾക്കും, യുവജനസഭ വനിതാസഭ അംഗങ്ങൾക്കും നന്ദി…
പൂർണ്ണ പിന്തുണ നൽകിയ ജില്ലാ ഉപസഭ മാതൃസഭ ഭാരവാഹികൾക്കും ഈ അവസരത്തിൽ ജില്ലാ യുവജനസഭയുടെ നന്ദി അറിയിക്കുന്നു.
പത്മനാഭ ശ്രമസംഘത്തിൽ വനിതാ സഭാ അംഗങ്ങളും
അങ്ങനെ ഇന്ന് ആദ്യമായി പത്മനാഭ ശ്രമസംഘത്തിൽ വനിതാ സഭാ അംഗങ്ങളും പങ്കെടുത്തു ശ്രമം ഗംഭീര വിജയമാക്കി തീർത്തു…. പാൽകുളങ്ങര ഉപസഭ അംഗം പ്രിയ, നെയ്യാറ്റിൻകര ഉപസഭ അംഗം വിദ്യ, കാലടി ഉപസഭ അംഗം സരസ്വതി, പേരൂർക്കട ഉപസഭ അംഗം ശ്രീജ എന്നിവരാണ് പങ്കെടുത്ത വനിതാ രത്നങ്ങൾ.
ശ്രീ ലക്ഷ്മണൻ മെമ്മോറിയൽ അവാർഡ് വിതരണം ചെയ്തു.
യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭ, ശ്രീ ശങ്കര ട്രസ്റ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് എന്നിവർ ചേർന്ന് നടത്തിയ തുമ്പപ്പൂവ് ക്യാമ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികൾക്കായുള്ള ശ്രീ ലക്ഷ്മണൻ മെമ്മോറിയൽ അവാർഡ് തിരുവനന്തപുരം ജില്ലാ യുവജനസഭ പ്രസിഡന്റ് ശ്രീ ഉമേഷ് കൃഷ്ണൻ വിതരണം ചെയ്തു.
അവാർഡിന് അർഹരായ കുട്ടികൾ
ദ്വാരകാമഠം – അഭിജിത്ത് കെ, നന്ദന എസ്
ഗോവർദ്ധനമഠം – കെ പ്രണവ് ഈശ്വർ, ദേവിക ദേവി പി
ശാരദാമഠം – സ്വാതി, അരവിന്ദ്
ശ്രീ ലക്ഷ്മണൻ പദമനാഭന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആണ് അവാർഡ് സ്പോൺസർ ചെയ്യുന്നത്.
എല്ലാവർക്കും ഉപസഭയുടെ ആശംസകൾ…
ആറ്റിങ്ങൽ ഉപസഭയുടെ ഭജന
യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിൽ നടന്ന ഭജന.
ഭജനയിൽ Bindu harikumar, Manju biju, Dr. Madhavan Namboothiri, Sajan Pandarathil, Purushothaman Namboothiri, Bhagysree, Malavika , Aswathy, Karthika, Krishnapriya, Jathavedan, Niranjan എന്നിവർ പങ്കെടുത്തു.
ആദരിച്ചു
തിരുവനന്തപുരം ജില്ല കാലടി ഉപസഭയിലെ യുവജന സഭാംഗങ്ങളായ ശ്രീമതി ദേവിക ശന്തനുവിനെയും, ശ്രീമതി ദേവിക സുബ്രഹ്മണ്യനെയും ലോക വനിതാ ദിനത്തിൽ കാലടി യുവജനസഭ പൊന്നാട അണിയിച്ച് ആദരിച്ചു, എല്ലാവിധ ആശംസകളും നൽകി…
ശ്രീമതി ദേവിക ശന്തനു “അനന്തര കളക്ഷൻസ്” എന്ന പേരിൽ ആറ്റുകാൽ ക്ഷേത്രത്തിന് സമീപം ഒരു സംരംഭം ആരംഭിച്ചു മികച്ച ഒരു സംരഭക ആയിരിക്കുകയാണ്…
ശ്രീമതി ദേവിക സുബ്രമണ്യൻ വർഷങ്ങളായി ഓട്ടൻതുള്ളൽ അഭ്യസിച്ചു വരികയായിരുന്നു എങ്കിലും ഇ വർഷം മുതൽ “ക്ഷേത്ര കലാ കേന്ദ്രം” എന്ന പേരിൽ അറിയപ്പെടുന്ന കലാ കേന്ദ്രത്തിൽ ചേർന്ന് ഓട്ടൻതുള്ളൽ അവതരിപ്പിക്കുവാൻ തുടങ്ങി…ഒരു പ്രൊഫഷണൽ കലാകാരിയായിരിക്കുകയാണ്…
യോഗക്ഷേമസഭ സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ്; തിരുവനന്തപുരം ചാമ്പ്യാന്മാർ
യോഗക്ഷേമസഭ സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് 2022 ഡിസംബർ 31, 2023 ജനുവരി 1 തീയതികളിലായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്നു. ഡിസംബർ 31 ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ഉത്ഘാടന ചടങ്ങിൽ സംസ്ഥാന യുവജനസഭ പ്രസിഡന്റ് ശ്രീ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ യുവജനസഭ സെക്രട്ടറി ശ്രീ പ്രസാദ് വട്ടപ്പറമ്പ് സ്വാഗത പ്രഭാഷണം നടത്തി. സംസ്ഥാന വനിതാസഭ പ്രസിഡന്റ് ശ്രീമതി മല്ലികാ നമ്പൂതിരി ടൂർണമെന്റ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
യുവജനസഭ സംസ്ഥാന കോ-ഓർഡിനേറ്റർ ശ്രീ പ്രശാന്ത് ജി, സംസ്ഥാന നിർവാഹകസമിതി അംഗം ശ്രീ മാധവൻ പോറ്റി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തിരുവനന്തപുരം ജില്ലാ യുവജനസഭ പ്രസിഡന്റ് ശ്രീ ഉമേഷ് കൃഷ്ണ കൃതജ്ഞത അറിയിച്ചു.
10 ടീമുകളോളം പങ്കെടുത്ത ടൂർണമെന്റിൽ ആദ്യദിനം 4 ടീമുകൾ ഏറ്റുമുട്ടി. തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ, കോട്ടയം ജില്ലകളെ പ്രതിനിധീകരിച്ചുള്ള ടീമുകൾ ഏറ്റുമുട്ടിയ ആദ്യദിനത്തിൽ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായ തിരുവനന്തപുരം – കണ്ണൂർ (എ) ടീമുകൾ സെമിയിൽ ഏറ്റുമുട്ടി. കണ്ണൂരിനെ 1-0 എന്ന സ്കോറിന് തോൽപ്പിച്ച് ആതിഥേയരായ തിരുവനന്തപുരം ആദ്യ ദിനം തന്നെ ഫൈനലിൽ പ്രവേശിച്ചു.
രണ്ടാം ദിനം തൃശൂർ, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, പാലക്കാട് ജില്ലകളെ പ്രതിനിധീകരിച്ച് 6 ടീമുകൾ രണ്ടാം ദിനത്തിൽ മത്സരിച്ചപ്പോൾ കണ്ണൂർ (ബി) ആലപ്പുഴ ടീമുകൾ ഗ്രൂപ്പ് ബി യിൽനിന്നും സെമിയിലെത്തി. ആലപ്പുഴയെ 2 – 0 എന്ന സ്കോറിന് തോൽപ്പിച്ച് കണ്ണൂർ ഫൈനലിൽ പ്രവേശിച്ചു.
പിന്നീട് നടന്ന ആവേശോജ്ജ്വലമായ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ തിരുവനന്തപുരം കണ്ണൂർ ടീമിനെ ഒരു ഗോളത്തിന്റെ മുൻതൂക്കത്തിൽ തോൽപ്പിക്കുകയായിരുന്നു.
വൈകുന്നേരം 4.30 യോടെ നടന്ന സമാപന സമ്മേളനത്തിൽ ജില്ല സെക്രട്ടറി ശ്രീ ജയകൃഷ്ണൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വിജയികൾ: തിരുവനന്തപുരം പദ്മനാഭാസ്
റണ്ണർ അപ്പ്: കണ്ണൂർ ടീം പാട്രോൺസ് FC
മറ്റ് അവാർഡുകൾ
ഗോൾഡൻ ബൂട്ട്: സുഗുൺ (പത്മനാഭാസ്)
ഗോൾഡൻ ബോൾ: അഖിൽ (പാട്രൺസ്)
ഗോൾഡൻ ഗ്ലവ്: ഗൗതം (പത്മനാഭാസ്)
എമർജിങ് പ്ലയർ: അഭിജിത്ത് (ദ്വിജാസ്, ആലപ്പുഴ)
ലഹരി വിരുദ്ധ സമ്മേളനം
യോഗക്ഷേമസഭയും വനിതാ സഭയും കൈകോർത്തു നടത്തിയ ലഹരി വിരുദ്ധ സമ്മേളനം ഇന്ന് അരുവിക്കര ഉപസഭ മന്ദിരത്തിൽ വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാൻ സഹായിച്ച എല്ലാ സാരഥികൾക്കും പങ്കാളിത്തം കൊണ്ട് സമ്പന്നമാക്കിയ എല്ലാ ഉപസഭാ അംഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.
രാവിലെ 10.10 തന്നെ സമ്മേളനം ആരംഭിച്ചു… ഉഷാ കേശവൻ പ്രാർത്ഥന ചൊല്ലി. സംസ്ഥാന എക്സിക്കൂട്ടീവ് അംഗം ശ്രീ .മാധവൻ പോറ്റി യോത്തിന് എത്തിയവരെ സ്വാഗതം ചെയ്തു സംസാരിച്ചു. കൃത്യസമയത്ത് എത്തിച്ചേർന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത ജില്ലയുടെ അഭിമാനമായ Dr. കലാ കേശവൻ ലഹരി ഉപയോഗത്തിന്റെ അപകടകരമായ സ്ഥിതികൾ വിവരിക്കുകയും ഓരോ കുടുംബവും അതിനെതിരെ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് എടുത്തു പറയുകയും ചെയ്തു. വളരെ പ്രയോജനകരമായ പല നിർദ്ദേശങ്ങൾ അടങ്ങിയതായിരുന്നു ചേച്ചിയുടെ ഉത്ഘാടന പ്രസംഗം. യോഗത്തിന് ആശംസകൾ നേർന്നു കൊണ്ട് ഉപസഭ പ്രസിഡന്റ് Dr. ഈശ്വരനും, ജില്ലാ വനിതാ സഭ പ്രസിഡന്റ് ആശ വാസുദേവരും, ജില്ലാ സെക്രട്ടറി ശ്രീ . ജയകൃഷ്ണനും സംസാരിച്ചു. ശ്രീ. ഗണപതി പോറ്റി ലഹരി വിരുധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ മൺചിരാക് കത്തിച്ച് കുട്ടികളും സദസും പ്രതിജ്ഞയുടെ ഭാഗമായി. തുടർന്ന് നെടുമങ്ങാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. സതീഷ് കുമാർ ലഹരി ഉപയൊഗത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളും അതു തടയാനായി ഡിപ്പാർട്ടുമെന്റ് നടത്തുന്ന ശ്രമങ്ങളും വളരെ സരസമായും ലളിതമായും സദസിൽ അവതരിപ്പിച്ചു . മൊബൈൽ ഫോണിന്റെ അപക്വമായ ഉപയോഗം വരുത്തി വക്കുന്ന വിനകളും അദ്ദേഹം വിവരിച്ചു. പുതിയ അറിവ് പകർന്നു നൽകാൻ അദ്ദേഹത്തിന്റെ വാക്കുകൾ ഉപകരിച്ചു. ഉച്ച ഊണിനു ശേഷം പ്രസാദ് വട്ടപ്പറമ്പിൽ നയിച്ച ക്ലാസ്സായിരുന്നു. അതും നല്ല നിലവാരം പുർത്തി. കലാ പരിപാടികളും ചിത്ര പ്രദർശ്ശനങ്ങളുമായി കട്ടികളും സമ്മേളനത്തിനു മികവേറി. മധുബാല ടീച്ചർ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
പങ്കാളിത്തം കൊണ്ട് സമ്പന്നമാക്കിയ എല്ലാ കുടുംബാഗംങ്ങൾക്കും
ബന്ധുജനങ്ങൾക്കും മറ്റ് ഉപസഭകളിൽ നിന്നും എത്തിയ പ്രതിനിധികൾക്കും ഒപ്പം എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയുമായി സംഘടിപ്പിച്ച വനിതാ സഭ ജില്ലാ സെക്രട്ടറി ശ്രീമതി ബിന്ദു ശർമ്മക്കും ജില്ലാ സഭയുടെ നന്ദി രേഖപ്പെടുത്തുന്നു.