ലഹരി വിരുദ്ധ സമ്മേളനം
യോഗക്ഷേമസഭയും വനിതാ സഭയും കൈകോർത്തു നടത്തിയ ലഹരി വിരുദ്ധ സമ്മേളനം ഇന്ന് അരുവിക്കര ഉപസഭ മന്ദിരത്തിൽ വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാൻ സഹായിച്ച എല്ലാ സാരഥികൾക്കും പങ്കാളിത്തം കൊണ്ട് സമ്പന്നമാക്കിയ എല്ലാ ഉപസഭാ അംഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.
രാവിലെ 10.10 തന്നെ സമ്മേളനം ആരംഭിച്ചു… ഉഷാ കേശവൻ പ്രാർത്ഥന ചൊല്ലി. സംസ്ഥാന എക്സിക്കൂട്ടീവ് അംഗം ശ്രീ .മാധവൻ പോറ്റി യോത്തിന് എത്തിയവരെ സ്വാഗതം ചെയ്തു സംസാരിച്ചു. കൃത്യസമയത്ത് എത്തിച്ചേർന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത ജില്ലയുടെ അഭിമാനമായ Dr. കലാ കേശവൻ ലഹരി ഉപയോഗത്തിന്റെ അപകടകരമായ സ്ഥിതികൾ വിവരിക്കുകയും ഓരോ കുടുംബവും അതിനെതിരെ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് എടുത്തു പറയുകയും ചെയ്തു. വളരെ പ്രയോജനകരമായ പല നിർദ്ദേശങ്ങൾ അടങ്ങിയതായിരുന്നു ചേച്ചിയുടെ ഉത്ഘാടന പ്രസംഗം. യോഗത്തിന് ആശംസകൾ നേർന്നു കൊണ്ട് ഉപസഭ പ്രസിഡന്റ് Dr. ഈശ്വരനും, ജില്ലാ വനിതാ സഭ പ്രസിഡന്റ് ആശ വാസുദേവരും, ജില്ലാ സെക്രട്ടറി ശ്രീ . ജയകൃഷ്ണനും സംസാരിച്ചു. ശ്രീ. ഗണപതി പോറ്റി ലഹരി വിരുധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ മൺചിരാക് കത്തിച്ച് കുട്ടികളും സദസും പ്രതിജ്ഞയുടെ ഭാഗമായി. തുടർന്ന് നെടുമങ്ങാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. സതീഷ് കുമാർ ലഹരി ഉപയൊഗത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളും അതു തടയാനായി ഡിപ്പാർട്ടുമെന്റ് നടത്തുന്ന ശ്രമങ്ങളും വളരെ സരസമായും ലളിതമായും സദസിൽ അവതരിപ്പിച്ചു . മൊബൈൽ ഫോണിന്റെ അപക്വമായ ഉപയോഗം വരുത്തി വക്കുന്ന വിനകളും അദ്ദേഹം വിവരിച്ചു. പുതിയ അറിവ് പകർന്നു നൽകാൻ അദ്ദേഹത്തിന്റെ വാക്കുകൾ ഉപകരിച്ചു. ഉച്ച ഊണിനു ശേഷം പ്രസാദ് വട്ടപ്പറമ്പിൽ നയിച്ച ക്ലാസ്സായിരുന്നു. അതും നല്ല നിലവാരം പുർത്തി. കലാ പരിപാടികളും ചിത്ര പ്രദർശ്ശനങ്ങളുമായി കട്ടികളും സമ്മേളനത്തിനു മികവേറി. മധുബാല ടീച്ചർ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
പങ്കാളിത്തം കൊണ്ട് സമ്പന്നമാക്കിയ എല്ലാ കുടുംബാഗംങ്ങൾക്കും
ബന്ധുജനങ്ങൾക്കും മറ്റ് ഉപസഭകളിൽ നിന്നും എത്തിയ പ്രതിനിധികൾക്കും ഒപ്പം എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയുമായി സംഘടിപ്പിച്ച വനിതാ സഭ ജില്ലാ സെക്രട്ടറി ശ്രീമതി ബിന്ദു ശർമ്മക്കും ജില്ലാ സഭയുടെ നന്ദി രേഖപ്പെടുത്തുന്നു.