സ്വാമി വിവേകാനന്ദ പുരസ്കാർ 2024 ഫോർ ഇൻസ്പയറിങ് പേഴ്സണാലിറ്റി
ദേശീയ യുവജനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ യുവജനസഭ നൽകുന്ന സ്വാമി വിവേകാനന്ദ പുരസ്കാർ 2024 ഫോർ ഇൻസ്പയറിങ് പേഴ്സണാലിറ്റിസിന് ശ്രീ മാധവൻ മരങ്ങാട്, കല്ലൂർമഠം ഹരികുമാർ എന്നിവർക്ക് സമർപ്പിച്ചു.
ശ്രീ മാധവൻ മരങ്ങാട്: കണ്ണൂർ ജില്ലയിലെ കോറോം യുവജനസഭ പ്രവർത്തനത്തിലൂടെ യുവജനസഭ സംസ്ഥാന സെക്രട്ടറി വരെയുള്ള മികച്ച പ്രവർത്തനം. 2014- 2016 കാലയളവിൽ യുവജനസഭ സംസ്ഥാന തലത്തിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കും അതിന്റെ തുടർ പ്രവർത്തനങ്ങൾക്കും ആണ് ശ്രീ മാധവൻ മരങ്ങാടിനെ പുരസ്കാര അർഹനാക്കിയത്.
ഹരികുമാർ കല്ലൂർമഠം: യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭ അംഗം. രക്തദാന പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പുരസ്കാരത്തിന് അർഹനാക്കി.
സുദർശനം 2.0 ദക്ഷിണ മേഖല ക്യാമ്പിന്റെ ഭാഗമായി ജനുവരി 12നു നടക്കുന്ന യുവജനസഭ സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു. യുവജനസഭ സംസ്ഥാന ജോ. സെക്രട്ടറി ശ്രീ കൈലാസ് പാലൂർ ശ്രീ മാധവൻ മരങ്ങാടിനും യുവജനസഭ സംസ്ഥാന നിർവാഹകസമിതി അംഗം ശ്രീ അശ്വിൻ ശ്രീ ഹരികുമാർ ഭട്ടതിരിക്കും പുരസ്കാരം സമർപ്പിച്ചു.