വെബ്സൈറ്റ് പ്രകാശനം ചെയ്തു.
യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു. തിരുവനന്തപുരം ജില്ല നിർവാഹകസമിതി യോഗത്തിൽ വെച്ച് യോഗക്ഷേമസഭ ദക്ഷിണ മേഖല സെക്രട്ടറി ശ്രീ സതീഷ് എസ് പോറ്റിയാണ് വെബ്സൈറ്റ് ഉത്ഘാടനം ചെയ്തത്.
സഹധർമ്മം മാട്രിമോണി, ഓൺലൈൻ ഷോപ്പിംഗ് പോലുള്ള നിരവധി സേവനങ്ങൾ വെബ്സൈറ്റ് വഴി സഭാംഗങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. www.ykstvm.in എന്നതാണ് വെബ്സൈറ്റ് ലിങ്ക്.
മറ്റു സേവനങ്ങൾ ഉപയോഗപ്പെടുത്തുക.
സഹധർമ്മം മാട്രിമോണി
യോഗക്ഷേമസഭ അംഗങ്ങൾക്കും ബ്രാഹ്മണ സമുദായ അംഗങ്ങൾക്കുമായി വേണ്ടി യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭ ആരംഭിക്കുന്ന സഹധർമ്മം മാട്രിമോണിയിലേക്കുള്ള ഡാറ്റ ശേഖരണം ആരംഭിച്ചു. നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ പേര് വിവരങ്ങൾ ചേർക്കാൻ ഫോം പൂരിപ്പിക്കുക.
ലിങ്ക്: https://sahadharmmam.ykstvm.in/index.php/register-now/
ജനനതീയതി കൃത്യമായി ചേർക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ ഫോം പൂരിപ്പിച്ച ശേഷം പേര്, ജനന തീയതി എന്നിവ 8089156040 എന്ന നമ്പറിലേക്ക് അയക്കുക.
യുവ ബസാർ : ഓൺലൈൻ ഷോപ്പിംഗ്
യോഗക്ഷേമസഭ സഭാംഗങ്ങളായ സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ (ആഹാര സാധനങ്ങൾ, ഇലട്രിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, സോപ്പ് പൊടി, സോപ്പ്, പുസ്തകങ്ങൾ തുടങ്ങിയ എന്തും) ഓൺലൈൻ ആയി നമ്മുടെ പ്ലാറ്റഫോം വഴി വിൽക്കാനുള്ള അവസരം ഒരുക്കുകയാണ് യോഗക്ഷേമസഭ തിരുവനന്തപുരം യുവജനസഭ.
നിങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും ഇതിന്റെ ഭാഗമാകുന്നതിനും ബന്ധപ്പെടുക: 8089156040
ലിങ്ക്: https://bazaar.ykstvm.in/
സംരംഭകർക്ക് രജിസ്റ്റർ ചെയ്യാൻ: https://bazaar.ykstvm.in/index.php/my-account/