പത്മനാഭം ശ്രമസംഘം
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ബ്രാഹ്മണ സമുദായ അംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി 2017ല്‍ ബ്രഹ്മശ്രീ ഉമേഷ് കൃഷ്ണ യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭ സെക്രട്ടറിയായിരിക്കെ യുവജനങ്ങൾക്കായി ആരംഭിച്ചതാണ് പത്മനാഭം ശ്രമസംഘം. സഭാംഗങ്ങൾക്ക് ഒരു സഹായവും അതേസമയം യുവജനങ്ങൾക്ക് ഒരു വരുമാനമാർഗവും എന്ന നിലയിലാണ് പത്മനാഭം ശ്രമസംഘം പ്രവർത്തിച്ചു വരുന്നത്.
ഇതിനോടകം തന്നെ കേരളത്തിനകത്തും പുറത്തുമായി നിരവധി ഷോഡശസംസ്കാര ചടങ്ങുകള്‍, വേളി നിശ്ചയങ്ങള്‍, വേളികൾ, അന്നപ്രാശനം, പിറന്നാൾ വിശേഷങ്ങൾ, അടിയന്തിരങ്ങള്‍, ഗൃഹപ്രവേശങ്ങള്‍, ഉപനയനം തുടങ്ങിയ വിശേഷങ്ങള്‍ക്ക് ശ്രമം(വിളമ്പ്), ഓതിക്കോന് ഉള്‍പ്പെടെ ക്രിയക്കുള്ള ക്രിയക്കാര് എന്നിവ ഏറ്റെടുത്തു ഭംഗിയായി ചെയ്തുപോരുന്നു.
ഇവ കൂടാതെ പരികർമ്മം, പൂജകൾ, പകരം, ലക്ഷാർച്ചനകള്‍, ക്ഷേത്രം വൃത്തിയാക്കല്‍, അഷ്ടബന്ധം, വിവിധ സന്ദര്ഭങ്ങളിലെക്കുള്ള ഫോട്ടോ/വീഡിയോ, ഇവന്റ് മാനേജ്മെന്റ്,തിരുവാതിരക്കളി, ദേഹണ്ഡം(കാറ്ററിംഗ്) എന്നിവയും ചെയ്യുന്നുണ്ട്.
കോര്‍ഡിനേറ്റര്‍ : ബ്രഹ്മശ്രീ ഉമേഷ് കൃഷ്ണ, ഉമാമഹേശ്വര്‍ മഠം, കൊഞ്ചിറവിള, തിരുവനന്തപുരം
ഫോണ്‍ : 9895203514, 9995203514