ഓണാഘോഷം 2022
യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലയുടെ ഓണാഘോഷം 02.10.2022 കാച്ചാണി ശ്രീ മുരുകാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജില്ലാ വനിതാസഭയും യുവജനസഭയും സംയുകതമായി സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ 170 സഭാംഗങ്ങളോളം പങ്കെടുത്തു. കരകുളം ഉപസഭ അംഗങ്ങൾ 9 മണിയോടെ പൂക്കളം ഒരുക്കി. 10 മണിയോടെ തുടങ്ങിയ ഉദ്ഘാടന സമ്മേളനത്തിന് വനിതാസഭ ജില്ലാ പ്രസിഡന്റ് ശ്രീമതി ആശാ വാസുദേവര് അധ്യക്ഷത വഹിച്ചു. യുവജനസഭ ജില്ലാ സെക്രട്ടറി ശ്രീ പ്രസാദ് വട്ടപ്പറമ്പ് സ്വാഗതം പറഞ്ഞു. വനിതാസഭ സംസ്ഥാന പ്രസിഡന്റ് ശ്രീമതി മല്ലികാ നമ്പൂതിരി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാസഭയുടെ രക്ഷാധികാരി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി, സംസ്ഥാന വനിതാസഭ ജോ. സെക്രട്ടറി ശ്രീമതി സിന്ധുജ എന്നിവരുടെ സാന്നിധ്യവും ആശംസകളും അനുഗ്രഹമായി മാറി.
10.30 യോടെ തുടങ്ങിയ കലാപരിപാടികൾക്ക് വനിതാസഭ നേതൃത്വം വഹിച്ചു. വനിതാ, യുവജന, ബാലജനസഭ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 12.15 മുതൽ 1.45 വരെ കരകുളം ഉപസഭ മന്ദിരത്തിൽ വെച്ച് സഭാംഗങ്ങൾ ഓണസദ്യ കഴിച്ചു. ശേഷം യുവജനസഭയുടെ നേതൃത്വത്തിൽ ഓണക്കളികളും മത്സരങ്ങളും നടന്നു.
വൈകുന്നേരം 3.30 യോടെ സമാപന സമ്മേളനം ആരംഭിച്ചു. യുവജനസഭ ജില്ലാ പ്രസിഡന്റ് ശ്രീ ഉമേഷ് കൃഷ്ണ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം യുവജനസഭ സംസ്ഥാന പ്രസിഡന്റ് ശ്രീ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് എസ്, സംസ്ഥാന യുവജനസഭ ജോ. സെക്രട്ടറി ശ്രീ കൈലാസ്, പത്തനംതിട്ട യുവജനസഭ പ്രസിഡന്റ് ശ്രീ അശ്വിൻ, ചെറുകുടൽ ശ്രീ ഗോവിന്ദൻ നമ്പൂതിരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജില്ലാ വനിതാസഭ സെക്രട്ടറി ശ്രീമതി ബിന്ദു ശർമ്മ സമാപന സമ്മേളനത്തിന് കൃതജ്ഞത അറിയിച്ചു,
നന്ദി… ഒരുപാട് നന്ദി…
3 വർഷത്തെ ഇടവേളയ്ക്ക് ശേഷം എല്ലാവരും ഒത്തുകൂടണം എന്ന ആഗ്രഹം ചാർജ്ജ് എടുത്ത് ഒരു മാസത്തിനുള്ളിൽ നടത്തുവാൻ ഇന്നത്തെ യുവജന, വനിതാസഭ ഭാരവാഹികൾ തീരുമാനം എടുക്കുമ്പോൾ സഭാംഗങ്ങളുടെ മുൻകാലങ്ങളിലെ പിന്തുണ മാത്രമായിരുന്നു മനസ്സിൽ. 150+ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ചർച്ചകൾ സ്ഥലം കണ്ടെത്താൻ വൈകിയതിനാൽ 100+ എന്ന ലക്ഷ്യത്തിലേക്ക് കുറക്കേണ്ടി വന്നു. വളരെ വൈകിയാണ് ഓണാഘോഷത്തെ പറ്റിയുള്ള വാർത്തകൾ സഭാംഗങ്ങളിലേക്ക് എത്തിച്ചത് എങ്കിൽ കൂടി 170+ എന്ന വിജയകരമായ ആഘോഷമാക്കി നിങ്ങൾ ഓരോരുത്തരും ജില്ലയുടെ ഓണാഘോഷത്തെ മാറ്റി.
ഒപ്പം നിന്ന് പ്രവർത്തിച്ച വനിതാ യുവജനസഭ പ്രവർത്തകർക്കും, പൂർണ്ണ പിന്തുണയും സഹകരണവും സഹായവും ഒരുക്കിത്തന്ന കരകുളം ഉപസഭയ്ക്കും, മൈക്ക് സ്പീക്കർ എന്നിവ എത്തിച്ചു നൽകിയ ആറ്റിങ്ങൽ ഉപസഭയ്ക്കും (വിശിഷ്യാ ഉപസഭ വൈസ് പ്രസിഡന്റ് താഴെമഠം നാരായണൻ നമ്പൂതിരി) നന്ദി അറിയിക്കട്ടെ.
ഓണാഘോഷത്തിന്റെ ഭാഗമായ സംസ്ഥാന വനിതാസഭ യുവജനസഭ നേതാക്കൾക്കും ജില്ലാ ഭാരവാഹികൾക്കും, ഉപസഭ ഭാരവാഹികൾക്കും പ്രത്യേകം നന്ദി. നിങ്ങൾ നൽകിയ ഈ പിന്തുണ വീണ്ടും ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ ഞങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്.
വരും പ്രവർത്തനങ്ങളിലും ഈ പിന്തുണ ഉണ്ടാകുമെന്ന വിശ്വാസത്തോടെ…