ധന സഹായം നൽകി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ധന സഹായം നൽകുന്നതിന്റെ ഭാഗമായി അരുവിക്കര ഉപസഭ പരിധിയിൽ വരുന്ന കാട്ടാക്കട, മൊളിയൂർ കിഴക്കേ മഠത്തിൽ ശങ്കരൻ നമ്പൂതിരി, ജയലക്ഷ്മി അന്തർജ്ജനം എന്നിവരെ ഉപസഭ ഭാരവാഹികൾ സന്ദർശിക്കുകയും അവശ്യസാധനങ്ങളടങ്ങിയ ഓണ കിറ്റും, ഓണ കോടിയും, ധനസഹായവും നൽകി.
അനാരോഗ്യകരമായ കാരണങ്ങളാൽ ചികിത്സയിൽ കഴിയുന്ന ശങ്കരൻ നമ്പൂതിരി ജില്ലാ വനിതാ വിഭാഗത്തിന്റെ “ജയശ്രീ സ്മാരക സഹായ നിധി” യിൽ നുള്ള ധനസഹായത്തിനും അർഹനായി.