സത്യപ്രതിജ്ഞയും ആദ്യ യോഗവും
2022-25 കാലയളവിലേക്കുള്ള ജില്ലാ യുവജനസഭ നിർവ്വാഹകസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ യോഗവും ഇന്ന് അന്യോന്യം ഹാളിൽ നടന്നു.
യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയുടെ നിയുക്ത ഭാരവാഹികൾ തിരുവനന്തപുരം ശ്രീ അനന്തപുരി അന്യോന്യം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ശേഷം നടന്ന നിർവ്വാഹകസമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് ഈശ്വരൻ നമ്പൂതിരി സ്വാഗത പ്രഭാഷണം നടത്തി. പ്രസിഡന്റ് ശ്രീ ഉമേഷ് കൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ സഭ വെബ്സൈറ്റ്, ഓണാഘോഷം, ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.
Best wishes to the new team.