യുവജനസഭയുടെ സാന്ത്വന പ്രവർത്തനം “ആശ്രയ”

തിരുവനന്തപുരം ജില്ല യുവജനസഭയുടെ സാന്ത്വന പ്രവര്‍ത്തനം ആണ് ആശ്രയ. എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തിലെ അവസാന ഞായര്‍ ദിനത്തില്‍ യുവജനസഭ അംഗങ്ങള്‍ പാവപ്പെട്ട കുട്ടികള്‍ക്കൊപ്പം ചിലവിടുകയും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ചെയ്ത് വരുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ മറ്റ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ആശ്രയയുടെ ഭാഗമായി നടത്തിവരുന്നു.

സമുദായം അംഗങ്ങൾക്ക് ധന സഹായം, ചികിത്സാ സഹായം, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ പിൽകാലത്ത് ആശ്രയയുടെ ഭാഗമായിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും സഭാവനകൾക്കും

+91 97459 50141
കൈലാസ് പാലൂർ
കോ-ഓർഡിനേറ്റർ